Tuesday 17 December 2013




പോക്കാച്ചിത്തവളയുടെ തലച്ചോറിൽ വൈരമണിപോൽ  
അവന് കവിത ..
എന്നിട്ടും പുലയാടിച്ചികൾക്ക്
അവന്റെ നെഞ്ചിൻ കൂടിന്റെ തെറിതാളം മതി

കഴുവേറിക്കൂട്ടിന്
ഗുഡ്കയുടെ നാറുന്ന ഉന്മാദം മതി

പെറ്റവയറിനൊരു  കാഞ്ഞിരപ്പലക മതി
ഉടപ്പിറന്നവൾക്ക് ചങ്കിൽച്ചുട്ട ഇരുമ്പാണി മതി
പെണ്ണിന് ചാരായച്ചിരി മതി

അച്ഛനൊരു തൊഴിമതി .


അവൻറെ കവിത ..
ഉച്ച വെയിലിന്റെ നിദ്രാടനം
കൊള്ളിമഞ്ഞിന്റെ ഭോഗമുദ്ര
നട്ടെല്ലിലെ കർക്കിടകം ..
അവന്റെ കവിത
തെരുവിന്റെ പുരുഷസൂക്തം . 

10 comments:

  1. മതിയെന്നാര് പറയുന്നു!!

    ReplyDelete
  2. എല്ലാം മനസ്സിലാവണമെങ്കില്‍ ഒരുപാട് ആലോചിക്കണം. വീണ്ടും വീണ്ടും വായിക്കാനുള്ള പലതും ഈ വരികളില്‍ ഉണ്ട്..

    ReplyDelete
  3. ഇത്രയെങ്കിലും വേണം ....

    ReplyDelete
  4. മതിയെന്ന് പറയണില്ലാ...തുടരട്ടെ, ആശംസകൾ

    ReplyDelete
  5. പോക്കാച്ചിത്തവളയുടെ തലച്ചോറില് വൈരമണിയുണ്ടെടാാ..

    ReplyDelete
  6. തലക്കെട്ട്‌ വേണ്ടാത്ത കവിത ..ചില വരികൾ വളരെ ഇഷ്ടമായി .. തുടർന്ന് എഴുതുക . ആശംസകൾ

    ReplyDelete
  7. വരികളിൽ കനൽ. പൊള്ളുന്നു പൊള്ളുന്നു ...

    ReplyDelete
  8. എഴുതൂ ഇനിയും ,ഇതിലും നന്നായി .

    ReplyDelete
  9. വാക്കുകൾ വൈരമണിപോലെ തിളങ്ങട്ടെ ഇനിയും... :)

    ReplyDelete
  10. കഴുവേറിക്കൂട്ടിന്
    ഗുഡ്കയുടെ നാറുന്ന ഉന്മാദം മതി

    പെറ്റവയറിനൊരു കാഞ്ഞിരപ്പലക മതി
    ഉടപ്പിറന്നവൾക്ക് ചങ്കിൽച്ചുട്ട ഇരുമ്പാണി മതി
    പെണ്ണിന് ചാരായച്ചിരി മതി

    അച്ഛനൊരു തൊഴിമതി .

    ReplyDelete

പ്രിയവും അപ്രിയവും പറയാം ..അനോണികള്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കരുത്