Monday, 8 October 2012

                                           നളചരിതം .

  ആട്ടക്കഥകേമം
  എഴീസം വേണം
  സെവന്‍കോഴ്സ് ഡിന്നര്‍
  പുഷ്ക്കരന്‍ ഉറങ്ങിപ്പോയി
  നിഷ്ഫലജന്മം .

ഏഴീസം തീരേം ഉറങ്ങാന്‍ തരാവില്യാച്ചാല്‍
ജീവിതത്തിനു പിന്നെ
എന്താ ഒരു ഇദ് ?.

പുഷ്ക്കരന്‍ ചാക്യരടെടത്ത് കൂടി
മിഴാവ് ശ്ശി വശണ്ട്.

ചാക്യാര് കൂത്തെടാ കൂത്ത്‌...
പുഷ്ക്കരന്‍ മിഴിച്ചങ്ങിരുന്നു
ഉറങ്ങിപ്പോകരുതല്ലോ..

മിഴാവു റങ്ങിപ്പോയി !

ചാക്യാര്‍ക്ക് വിറച്ചു
അതിയാന്‍
മരുത്വാമല അങ്ങനേന്നെ പറിച്ചോ ണ്ട്ന്ന്
പുഷ്കരന്റെ തലയിലെയ്ക്കോങ്ങി
പുഷ്ക്കരന്‍ തുള്ളിപ്പോയി
ചാടിഎണീറ്റോടി ..

ഓടുമ്പോളും തുള്ള് നിന്നില്ല .

ഓടുന്ന ഓട്ടത്തില്‍
നമ്പൂര്യേം നായരേം മാരാരേം
പട്ടരേം ചെട്ട്യെം ചീത്ത വിളിച്ചു .
ന  നാ മാ പ ചെ  പുറകെ ഓടി

പുഷ്ക്കരന്‍ അമ്പലപ്പുഴവരെ ഓടി
അമ്പലമുറ്റത്തെ കളിത്തട്ടില്‍ ചാടിക്കേറി
തുള്ളെടാ തുള്ള് .

ഇതുനല്ലകൂത്തെന്നു മാലോകരും .

പുഷ്ക്കരന്‍ കണ്ണില്‍ക്കണ്ടവന്റെയെല്ലാം
തള്ളയ്ക്കും  മുത്തിക്കും വിളിച്ചു
പണ്ടുകഴിഞ്ഞതും പഴമ്പായീ ചുരുട്ടിയതും
ഉപ്പിട്ടുകുടിച്ചതും ഊതിക്കുടിച്ചതും
എണ്ണിഎണ്ണി പ്പറഞ്ഞ് കോക്ക്രി കാട്ടി
അമ്പലപ്പുഴക്കാര്‍ക്ക്  ക്ഷ പിടിച്ചു
ജനം പുഷ്കരന്റെ കൂടെ കൂടി

ചാക്യാര്‍ക്ക് അരിമുട്ടി
ചമ്മന്തിക്ക് നാളികേരം മുട്ടി .
പിള്ളേരെ പഷ്ണിക്കിടരുതല്ലോ .
നങ്ങ്യാര്‍ക്ക് ശ്ശിരീശ്ശെ
പാട്ടുവശോണ്ടെര്‍ന്നു
ങ്ങ്യാ ര് ചാക്യാരോട്‌ കൂടി
കൂടിയാട്ടം
അമ്പലപ്പുഴക്കാര്‍ പരദൂഷണം പറഞ്ഞു
ക്യാ  ങ്ങ്യാ  മ്പ്യാ .....!

പുഷ്ക്കരന്‍ ചെമ്പകശ്ശേരി തിരുമനസ്സിനെ
മുഖമോഴിച്ച് ബാക്കിയെല്ലാം കാട്ടി
[ മുഖത്ത് എഴുത്തായിരുന്നു ]
രണ്ടെകാലും കോപ്പും തരാക്കി .
അഷ്ട്ടിക്കു കഷ്ട്ടി . !

ഒരുനാള്‍
എന്തെങ്കിലും കൂടി
ഭേദപ്പെടുത്തി തരണമെന്ന് അപേക്ഷിക്കാന്‍ ചെന്നതാ
പോന്നുതിരുമേനിയടവിടെ
തിരുമേനിയുടെ നായുണ്ട്
ദാ മുന്‍പില്‍ ..
പുഷ്കരനും നായും നേര്‍ക്കുനേര്‍ ...

പണ്ട് ചാക്യാര്‍ പുഷ്കരനോട് കാട്ടിയത്
പുഷ്ക്കരന്‍ പട്ടിയോട്‌ കാട്ടി
നായ് നെരിയാണി നോക്കി കമ്മി .
ചക്കപ്പുഴുക്കും നാരയ്ങ്ങാക്കറിയും
 അപഥ്യം  കല്‍പ്പിച്ചു മാത്തൂര്‍ പണിക്കര്‍ .
പുഷ്ക്കരന്‍ കഷ്ടത്തിലായി
ചാടാനും വയ്യ  തുളളാനും വയ്യ
അടുത്തൂണ്‍പറ്റിപ്പിരിഞ്ഞു
പാര്‍ഥസാരഥിയെ അഭയം പ്രാപിച്ചു .

ഒന്നര ഇടങ്ങഴി നേദ്യചോര്‍
മുന്നാഴി പാല്‍പ്പായസം
രണ്ടപ്പം
ഒരുചാണ്‍ [?]വയറിനതെന്താകാന്‍ ...

അവസാനം
കുറുക്കുകാളന്‍ശിരസ്സിലടിച്ചു
സിദ്ധിപൂകി
പുഷ്ക്കരന്‍ .
14 comments:

 1. ഇത് നല്ല കൂത്ത്!
  എന്താ ഒരിദ്..!

  ReplyDelete
 2. പണ്ട് ചാക്യാര്‍ പുഷ്കരനോട് കാട്ടിയത്
  പുഷ്ക്കരന്‍ പട്ടിയോട്‌ കാട്ടി

  ഭേഷായി.

  ReplyDelete
 3. കൊള്ളാമല്ലോ ഈ കൂത്ത്. ആശംസകള്‍

  ReplyDelete
 4. എന്താ ഒരു കൂത്ത്? ഷാജീവാ... പുഷ്കുവിന്റെ കൂത്ത് കലക്കി...
  ചാക്ക്യാരുടെ അരിമുട്ടിച്ച പുഷ്കരന് പട്ടിയുടെ കടി...
  എന്നാലും ഈ അമ്പലപ്പുഴക്കാരെ കൊണ്ട് തോറ്റു...

  ReplyDelete
 5. നന്ദി മുഹമ്മദ്ജീ ,നന്ദി പട്ടെപ്പാടം ,ഗിരീഷ്‌ ,പ്രദീപ്ഭായ് ,വായിച്ച് അഭിപ്രായം അറിയിച്ചതിനു നന്ദി

  ReplyDelete
 6. ന്റെ പുഷ്കരാ .. അന്റെ ഒരു കൂത്ത് .. കൊള്ളാം മാഷേ .. ആശംസകള്‍

  ReplyDelete
 7. കൂത്ത്‌ കലക്കി ... ഇഷ്ട്ടം....
  ആശംസകള്‍....

  ReplyDelete
 8. നിരഞ്ജന്‍ ,ഷലീര്‍ നന്ദി .

  ReplyDelete
 9. അവസാനം
  കുറുക്കുകാളന്‍ശിരസ്സിലടിച്ചു
  സിദ്ധിപൂകി
  പുഷ്ക്കരന്‍ .
  അങ്ങിനേം ഉണ്ടായോ...

  ReplyDelete
 10. ഇങ്ങനെയും ഉണ്ടോ കൂത്ത് ,രസികന്‍ തന്നെ ഭേഷ്‌ !

  ReplyDelete
 11. വല്ലാത്ത ജീവിത കൂത്ത് തന്നെ.

  ReplyDelete
 12. പുഷ്ക്കരന്റെ തുള്ളലാട്ടം തുടങ്ങിയ കഥ

  ReplyDelete

പ്രിയവും അപ്രിയവും പറയാം ..അനോണികള്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കരുത്