Wednesday 11 January 2012

ചിത്രപ്പൂവുകള്‍

          ചിത്രപ്പൂവുകള്‍













മനോഹരമായ ഈ കിടപ്പറയില്‍
എല്ലാം ഭംഗിയായിരിക്കുന്നു
മധുബാനി ചിത്രകംബളം വിരിച്ച
വിശാലമായ മെത്ത
ചാരെ
പഴമയുടെ പ്രൌഡി ചോരാതെ                   
പോളിഷ് ചെയ്തു മനോഹരമാക്കിയ മേശ
നീലവിരി  ഞൊറിഞ്ഞിട്ട  ജാലകങ്ങള്‍
നീലവെളിച്ചം പൊഴിയുന്ന
വൈദ്യുത വിളക്ക്  ..കയ്യെത്തി തൊടാവുന്ന സ്വിച്ച്...

.
മനോഹരമായ കിടക്കറയില്‍
എല്ലാം ഭദ്രമായിരിക്കുന്നു..
മേശമേല്‍
പഴയ ലക്കം മാസികകള്‍,
 ആടുജീവിതം
അഗ്നിച്ചിറകുകള്‍
വിളക്ക്..
മുറിക്കകത്ത്
എയര്‍ ഫ്രെഷ്ണര്‍ നേരുന്ന സുഖദമായ മൃദു ഗന്ധം

എല്ലാം ഭംഗിയായിരിക്കുന്നു.
ദിവസവും
പഴയ ജലം വാര്‍ന്നു  കളഞ്ഞ് പുതിയ ജലം
പകര്‍ന്നു വയ്ക്കുന്നു
കൂറമണം വരുന്നതിനു മുമ്പ്  മാസികകള്‍ മാറ്റി പുതിയവ വയ്കപ്പെടുന്നു
ജനാല വിരികള്‍ എല്ലായ്പോഴും
ഇളം നീലയായിരിക്കാന്‍ ശ്രദ്ധിക്കുന്നു

എല്ലാത്തിനും ഒരു അടുക്കും ചിട്ടയും ഉണ്ട്

കണ്ണുകളില്‍ ഉറക്കം  കടിക്കുമ്പോള്‍   മാത്രം 
കിടക്കറയില്‍ കടക്കാന്‍ ശ്രമിക്കുന്നു
കൂര്‍ക്കം വലി ഒഴിവാക്കാന്‍ എപ്പോഴും
ചെരിഞ്ഞു കിടന്നുറങ്ങുവാന്‍ ശ്രദ്ധിക്കുന്നു
വല്ലപ്പോഴുമൊരിക്കല്‍
ഉറക്കത്തിന്റെ സുഖാനുഭവത്തില്‍
മലര്‍ന്നു കിടന്നു കൂര്‍ക്കം വലിച്ചാല്‍
ഒരു മൃദു സ്പര്‍ശതിലൂടെയോ
നേരിയ ശബ്ദതിലുടെയോ
പരസ്പരം അറിയിക്കാനും തിരുത്താനും
സവിശേഷമായ ഒരു ആശയ വിനിമയ പദ്ധതി
അവര്‍ രൂപപ്പെടുത്തിയെടുതിട്ടുണ്ട്

കിടപ്പറയിലേക്ക്
ഒരുമിച്ചു തന്നെ പ്രവേശിക്കുന്നതാണ്
അവര്‍ക്ക് ശീലം
ആര്‍ക്കെങ്കിലും ഒരാള്‍ക്ക്‌
പനിയോ, ജലദോഷമോ
വയറ്റിലസുഖമോ   പിടിപെട്ടാല്‍
മുറിയിലേക്ക് പ്രവേശിക്കാതെ
നടുത്തളത്തിലെ  സെറ്റിയില്‍ രാവു കഴിക്കാന്‍
അവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു

നീലവിരിയിട്ട ജാലകങ്ങള്‍
ഞായറാഴ്ച പകലുകളില്‍ മാത്രം തുറന്നിടുന്നു
അവ ഒരിക്കലും
ഇരുട്ടിലേക്കും നിലാവിലേക്കും തുറക്കാറില്ല 
മിന്നാ മിനുങ്ങുകളുടെ ഈറന്‍ വെട്ടം
കട്ടിയുള്ള കണ്ണാടി ജനലുകളുടെ നീലവിരി കടന്ന്
ഒരിക്കലും
ഈ മുറിയിലെത്താറില്ല
ഇലചാര്‍തുകളില്‍
മഴയുടെ ജല തരംഗം പൊഴിയുന്നതും....

 കിടക്കറയില്‍
എല്ലാം ഭംഗിയായും ഭദ്രമായുമിരിക്കുന്നു...
മനോഹരമായ കിടക്കവിരിയിലെ ചിത്രപ്പൂവുകള്‍
വാടുന്നില്ല....
കൊഴിയുന്നുമില്ല.......



   




 
 





29 comments:

  1. എല്ലാം ഭംഗിയായിരിക്കുന്നു..!
    ഒരിക്കലും ചുളിയാത്ത ചിത്രങ്ങള്‍ !

    ReplyDelete
  2. ഇങ്ങനെ തുടരുന്നതാണോ നല്ലത് ?......ആവോ
    ചുളിവുകള്‍ക്കായി ആരോ കാത്തിരിക്കുന്നില്ലേ?

    ReplyDelete
  3. നിറവും മണവുമില്ലാത്ത കടലാസ്സു പൂവുകള്‍ പോലെ
    ആവര്‍ത്തിക്കപ്പെടുന്ന മലയാളിയുടെ വിരസ
    ദാമ്പത്യം അനുഭവപ്പെടുത്തുന്നു ഈ പോസ്റ്റ്‌...
    എവിടെയോ ചെറിയ നൊമ്പരങ്ങള്‍...

    ReplyDelete
  4. യാന്ത്രികം ജീവിതം...
    ഇങ്ങനെയൊക്കെ ജീവിച്ചിട്ട്... ഹ്മം...
    ആ, ഇങ്ങനെയും ചിലര്‍
    വ്യത്യസ്തമായ നിരീക്ഷണം.

    ReplyDelete
  5. നവവത്സരാശംസകള്‍....!
    ഒരു മാറ്റം ആര്‍ക്കാ ഇഷ്ടമില്ലാത്തെ?
    എല്ലാം ശരിയാകും...!
    നീലജാലകവിരി രാവില്‍ വകഞ്ഞു മാറ്റു......മുല്ലപൂ വിരിയുന്ന മണവും നീല നിലാവും ഹൃദയങ്ങളിലേക്ക് പടരട്ടെ...!
    നന്നായി എഴുതി,കേട്ടോ!
    ആശംസകള്‍!
    സസ്നേഹം,
    അനു

    ReplyDelete
  6. നന്നായിരിക്കുന്നു ... ജീവിതവും ചുളിയാതെ ഇരിക്കുമല്ലോ :)

    ReplyDelete
  7. ചുളിവുകളില്ലാത്ത ജീവിതങ്ങള്‍;ഒടുവില്‍ ഒരു ചെറിയ കാറ്റില്‍ പറന്നു പോകും

    ReplyDelete
  8. ആരങ്ങോടന്‍,
    നാരദര്‍
    കൈതപുഴ
    സോണി
    അനുപമ
    രെമെഷ്
    ചന്തുനയര്‍
    സിയാഫ് ..
    എല്ലാവരും ശരിയാണ് .
    നന്ദി .

    ReplyDelete
  9. നന്നായി എഴുതി,കേട്ടോ!ഇങ്ങനെയൊക്കെ ജീവിച്ചിട്ട്%%%%%

    ReplyDelete
  10. എല്ലാം വലിച്ചുവാരി ചുളുക്കി ഇട്. റിയലിസ്റ്റിക്കാകട്ടെ ജീവിതം..

    ReplyDelete
  11. വാടാത്ത കൊഴിയാത്ത പൂവിന് മണവും കാണില്ല..ജലദോഷോം പനിയും ഒക്കെ ഷെയര്‍ ചെയ്യാന്‍ ആഗ്രഹിക്കാത്ത പരസ്പരം കൂര്‍ക്കം വലി പോലും അഡ്ജസ്റ്റ് ചെയ്യാത്ത യാന്ത്രികതയില്‍ നഷ്ടമാവുന്ന ഈ പൂക്കളുടെ ഗന്ധം തിരിച്ചറിയുന്നത് ഒരാളുടെ വിരഹത്തിന്മേലോ ഒക്കെ ആയിരിക്കും ല്ലെ? ഏതായാലും കവിത കൊള്ളാം...

    ReplyDelete
  12. ഈ നീളൻ കവിതയ്ക്കു..ഒരു നീട്ടത്തിലുള്ള രസണ്ടു. എന്റെ കവിത ഒന്നു വായിക്കണേ.

    ReplyDelete
  13. കിടക്കറയില്‍
    എല്ലാം ഭംഗിയായും ഭദ്രമായുമിരിക്കുന്നു...
    മനോഹരമായ കിടക്കവിരിയിലെ ചിത്രപ്പൂവുകള്‍
    വാടുന്നില്ല....
    കൊഴിയുന്നുമില്ല....
    ചുളിയാതിരിക്കുന്നത് ബോറല്ലേ?

    ReplyDelete
  14. ഒന്ന് കാച്ചി കുരുക്കി എടുത്താല്‍ ....

    ReplyDelete
  15. ആവര്‍ത്തനവിരസമായ ദിവസങ്ങള്‍ ജീവിച്ചു തീര്‍ത്തിട്ടെന്തിനു എന്ന ചോദ്യം മനസ്സില്‍ നില്‍ക്കുമ്പോഴും കെട്ടഴിഞ്ഞൊരു പട്ടം കണക്കെ പാറി നടക്കുന്ന ജീവിതത്തിന്റെ വ്യര്‍ത്ഥതയിലും ഞാന്‍ തുലോം ബോധാവാനാകുന്നു... ജീവിതം യാന്ത്രികമല്ലാതിരിക്കട്ടെ എന്നു മാത്രം പ്രാര്‍ത്ഥിച്ചു കൊണ്ട്...

    സ്നേഹപൂര്‍വ്വം
    സന്ദീപ്‌

    ReplyDelete
  16. മോഹ്യുധീന്‍ ജീവിതം കവിതയല്ല .
    സേതുലക്ഷ്മി ,അങ്ങിനെ തന്നെയാവണം .
    അനശ്വര തീര്‍ച്ചയായും വിരഹം ...
    ജയരാജ് ..
    അരുണ്‍ നന്ദി
    ജിജിത്.. ആണല്ലോ ..
    ഡ്രീംസ് ..കുറുകുന്നില്ല..ശ്രമിച്ചിട്ടും .
    ശരിയാണ് സന്ദീപ്‌ ജീവിതം യാന്ത്രീകമാകാന്‍ പാടില്ല .
    വായിച്ചു അഭിപ്പ്രായംപറയാന്‍ മനസ്സ് കാട്ടിയതിനു നന്ദി .

    ReplyDelete
  17. നന്നായി ...ആശംസകള്‍ !ഇനിയും വരാം.

    ReplyDelete
  18. അൽപ്പം ചിട്ടവട്ടങ്ങളൊക്കെ നല്ലന്യാ..!
    ഇദിപ്പം, അദ് വേണ്ടാത്തിടത്തും ആയാൽ..!

    നല്ലഎഴുത്ത്..!
    ആശംസകളോടെ..പുലരി

    ReplyDelete
  19. ളിയാത്ത വിരികള്‍ .. (നിദ്രാവിഹീനം)
    വാടാത്ത പൂവുകള്‍ ..(പ്ലാസ്റ്റിക്)
    മണമില്ലാത്ത വായു.. (എയര്‍ ഫ്രഷ്നര്‍)
    പുതിയ ജീവിതബിംബങ്ങള്‍..!!

    ReplyDelete
  20. ജീവിതം മാത്രമില്ലാത്ത ദരിദ്രമായ കിടപ്പറ!!! നന്നായി വരച്ചു. ആശംസകള്‍.

    ReplyDelete
    Replies
    1. കൊള്ളാം... നല്ല എഴുത്ത്.. ആശംസകള്‍

      Delete
    2. കൊള്ളാം... നല്ല എഴുത്ത്.. ആശംസകള്‍

      Delete
    3. കൊള്ളാം... നല്ല എഴുത്ത്.. ആശംസകള്‍

      Delete
    4. കൊള്ളാം... നല്ല എഴുത്ത്.. ആശംസകള്‍

      Delete
  21. കിടക്കറയില്‍
    എല്ലാം ഭംഗിയായും ഭദ്രമായുമിരിക്കുന്നു...
    മനോഹരമായ കിടക്കവിരിയിലെ ചിത്രപ്പൂവുകള്‍
    വാടുന്നില്ല....
    കൊഴിയുന്നുമില്ല.......

    ReplyDelete

പ്രിയവും അപ്രിയവും പറയാം ..അനോണികള്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കരുത്