Monday, 28 May 2012

അന്നമയകോശം

അന്നമയകോശം 


ഒരു നേരം ഉണ്ണുന്നവന്‍ യോഗി
രണ്ടു നേരം ഉണ്ണുന്നവന്‍ ഭോഗി

മൂന്ന് നേരം ഉണ്ണുന്നവന്‍ രോഗി
നാല് നേരം ഉണ്ണുന്നവന്‍ പാപി         
 ഒരു നേരംമാത്രമുണ്ണുന്ന 'യോഗി'നി യായ എന്റെ അമ്മയ്ക്ക്
             കൊളസ്ട്രോളും കുടല്‍ പുണ്ണും.
`ഉണ്ടാലോഴക്ക്‌ വെള്ളം കുടിക്കണ`മെന്നു പഴമക്കാര്‍
`ഉണിനു രണ്ടു മണിക്കൂര്‍ മുന്‍പോ ..പിന്‍പോ,
മാത്രമേ വെള്ളം കുടിക്കാവൂ - എന്ന് പ്രകൃതി ജീവനക്കാരന്‍
                ഭാഗ്യം..ഉണ്ണുന്നവന്‍ വെള്ളം കുടിക്കരുത് എന്ന്ന് പറഞ്ഞില്ലല്ലോ?
"വെള്ളം ചവച്ചു തിന്നണം,ഭക്ഷണം വലിച്ചു കുടിക്കണം" എന്ന് വര്‍മ്മാജി
"അതങ്ങോട്ട് വലിച്ചു കുടിച്ചു വാരിത്തിന്ന് മകനേ ഒരു കത്തലടങ്ങട്ടെ"
എന്ന്   മൂത്തമ്മ
"അത്താഴം കഴിക്കരുത്" എന്ന് ഉള്‍പ്പലാക്ഷന്‍ - പ്രകൃതി ജീവനം
"അത്താഴപഷ്ണികിടക്കരുത് " എന്ന് മുത്തച്ഛന്‍
             മണ്ണനൂക്കണ നേരത്ത് മണ്ണെണ്ണയ്ക്ക പോകുന്ന മുത്തച്ചന്‍ 
             അന്തിമൂന്നും കൂടുമ്പോള്‍ പോറക്കൊടിയുമായ്
             അയലോക്കം തോറും തീക്കുതിരിക്കുന്ന മൂത്തമ്മ.നന്നായി   
"അന്നരം ചൊല്ലാതെ കിന്നാരം തോന്നൂല്ല" എന്ന് പപ്പുഅമ്മാവന്റെആപ്തം.
"തന്നെ...തന്നെ..." പരമുച്ചാരുടെ സാഷ്യം.
"അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം, മുത്താഴമുണ്ടാല്‍ മുള്ളേലും  കിടക്കണം"
എന്ന്  കോന്നമ്മാമന്‍
                     അത്താഴമുണ്ടാല്‍ പിന്നെ അതിയാനെ ഒന്നിനും കൊള്ളുല്ലെന്നു
                     മരിയ ചേടത്തി .
                     ഉച്ചയ്ക്കുറങ്ങിയാല്‍  കഫം കോപിക്കുമെന്നു കെ എന്‍ തിലകന്‍...(ഡോക്ടര്‍)

ശരീരമാദ്യം ഖലുധര്‍മ സാധനം .

                    ok ..ok . .
                    ഖലധര്‍മ്മം ?
                    കര്‍മ്മണയെ വാധികാരസ്തെ  മാഫലേഷു കദാചന .

രസ (അന്നം) ത്തില്‍ നിന്ന് രക്തമുണ്ടാകുന്നു..
രക്തത്തില്‍ നിന്നും മാംസം
മാംസത്തില്‍ നിന്ന് മേദസ്സും
മേദസ്സില്‍ നിന്നും അസ്ഥിയും
അസ്ഥിയില്‍ നിന്ന് മജ്ജയുമുണ്ടാകുന്നു...
മജ്ജയില്‍ നിന്ന് ജീവന്റെ ആധാരമായ ശുക്ലമുണ്ടാകുന്നു.
(ഓജസ്സ്, ഊര്‍ജ്ജം, സൌന്ദര്യം, തന്റേടം, കവിത, വിപ്ലവം തുടങ്ങി സകല 69 ന്റെയും
കാരകത്വം വഹിക്കുന്ന പതാര്‍ത്ഥമത്രേ ശുക്ലം)
               മിച്ചം വന്ന ധാന്യത്തില്‍ നിന്നാണ് കലയും സംസ്കാരവും രൂപപ്പെട്ടതെന്നു
               തമാശ പറഞ്ഞ കാറല്‍ മാര്‍ക്സ്  വാസ്തവത്തില്‍ ഒരു ആയുര്‍വേദ
               ആചാര്യനല്ലാതെ വരില്ല...

പച്ചചോറും വാരിത്തിന്ന് കുത്തി ചാരിയിരുന്നുരങ്ങേണ്ട നേരത്ത്  ഒരു നശിച്ച കാമം...
28  ദിവസം മുന്‍പ് കഴിച്ച ഭക്ഷണം അങ്ങ് പരുവപ്പെട്ടു.പ്രസന്ന വദനം ധ്യായെ
സര്‍വ്വ വിഘ്നോപ ശാന്തായെ........
.
.........................
              ഗുണപാഠം:  ഒന്ന് -- ഭക്ഷണം പാഴില്‍ കളയരുത്  - കാരണം 
                                                അത് "കോഴി"യാണ്, "പ്രകാശം പരത്തുന്ന പെണ്‍കുട്ടിയാണ്"
                                                കമ്മുണിസ്റ്റു ഗവര്‍മെന്റാണ്   . 
                                   രണ്ട് -- അമ്മാമനായിട്ടു മുടിഞ്ഞു കാളിച്ചോത്തി....ഇനിയിപ്പോള്‍ 
                                                ഞാനായിട്ട് വേണം നന്നാകാന്‍ ...ഒരുണക്കതേങ്ങായുണ്ട്‌..
                                                അതിനുള്ളതും കൂടി തന്നേര്...(കള്ള് )
                                               

 

19 comments:

 1. ചൊല്ല് : ഉണ്ടിട്ട് കുളിക്കുന്നവനെ കണ്ടാല്‍ കുളിക്കണം.
  ചോദ്യം : ഉണ്ടുകൊണ്ടിരിക്കുമ്പോഴാണ് ഉണ്ടിട്ട് കുളിക്കുന്നവനെ കാണുന്നതെങ്കില്‍...?

  ഇനി മേലേ എഴുതിയത് -
  വിരോധം തോന്നുമാറുക്തി...ആഭാസമായിടും എന്നല്ലേ?

  അടുത്തത് സംശയം : ഭക്ഷണവും കോഴിയും പ്രകാശം പരത്തുന്ന പെണ്‍കുട്ടിയും, കമ്യൂണിസവും തമ്മില്‍ എന്ത് ബന്ധം?
  കിട്ടിയേക്കാവുന്ന ഉത്തരം : കണ്ണ് മാനത്താണെങ്കില്‍ അങ്ങനെ പലതും തോന്നും...!

  ReplyDelete
 2. ഉണ്ടിട്ടു കുളിചാല്‍മതി . ആഭാസാ .
  അതെ ,കലയും സംസ്കാരവും ഒക്കെ രൂപപ്പെടുന്നത് മിച്ചമൂല്യത്തില്‍ നിന്നാണല്ലോ ,
  സംശയമുണ്ടെങ്കില്‍ ഭാനു കളരിക്കനോട് ചോദിക്ക്

  ReplyDelete
 3. രസ (അന്നം) ത്തില്‍ നിന്ന് രക്തമുണ്ടാകുന്നു..
  രക്തത്തില്‍ നിന്നും മാംസം
  മാംസത്തില്‍ നിന്ന് മേദസ്സും
  മേദസ്സില്‍ നിന്നും അസ്ഥിയും
  അസ്ഥിയില്‍ നിന്ന് മജ്ജയുമുണ്ടാകുന്നു...
  മജ്ജയില്‍ നിന്ന് ജീവന്റെ ആധാരമായ ശുക്ലമുണ്ടാകുന്നു.

  ReplyDelete
 4. ചുമ്മാ ഉണ്ടിട്ട് കിടന്നുറങ്ങ് .......
  ചാവേണ്ട കാലത്ത് കാലന്‍ ടാസ്കി വിളിച്ചു വരും...........

  ReplyDelete
 5. മയില്‍പീലി ,വായിച്ചത്തിനു നന്ദി .
  നാരദരെ ..കാലകാലന്റെ അടുത്ത ആളാണ്‌ ഞാന്‍

  ReplyDelete
 6. അമ്മാമനായിട്ടു മുടിഞ്ഞു കാളിച്ചോത്തി....ഇനിയിപ്പോള്‍
  ഞാനായിട്ട് വേണം നന്നാകാന്‍ ...ഒരുണക്കതേങ്ങായുണ്ട്‌..
  അതിനുള്ളതും കൂടി തന്നേര്...(കള്ള് )

  കര്‍മ്മണയെ വാധികാരസ്തെ മാഫലേഷു കദാചന ....sangathi kalakki...

  ReplyDelete
 7. ഷാജീവാ ..നന്നായിട്ടുണ്ട് നിന്റെ പഴം പുരാണം ...ഉണ്ടവന് വയറില്‍ ഇടം കിട്ടാഞ്ഞിട്ട് ,,ഉണ്ണാത്തവന് ഇരിക്കാന്‍ ഇല കിട്ടാഞ്ഞിട്ട് .,.:)

  ReplyDelete
 8. അത്താഴമുണ്ടാല്‍ പിന്നെ അതിയാനെ ഒന്നിനും കൊള്ളുല്ലെന്നു
  മരിയ ചേടത്തി .....:) രണ്ടത്താഴം ഒന്നിച്ചു വേണ്ടെന്നു അതിയാന്‍.. .അതല്ലെങ്കില്‍ 28 ദിവസം മുന്‍പ് കഴിച്ച റേഷനരി അങ്ങനങ്ങ് പരുവപ്പെടെണ്ടാന്നങ്ങ് തീരുമാനിച്ചതാകും...രണ്ടായാലും മരിയ തെണ്ടീ'തെന്നെ.....;)

  ReplyDelete
 9. ഹ, ഹാ.. വന്നല്ലോ വനമാല!

  ഉണ്ടിട്ട് കുളിയ്ക്കുന്നതിന് എനിയ്ക്ക് അമ്മയുടെ വഴക്കു ഒത്തിരി കേട്ടിട്ടുണ്ട്... വയറിന്റെ മടക്കുകളിലെ അഴുക്ക് കൂടെ പോകും എന്ന്‍ എന്റെ മുടന്തന്‍ ന്യായം!

  ഒരു ക്ഷീണം തീര്‍ന്ന പോസ്റ്റ്! :)

  ReplyDelete
 10. അന്നമയകോശം...വളരെ രസകരമായി അവതരിപ്പിച്ചു.....എല്ലാ ഭാവുകങ്ങളും

  ReplyDelete
 11. വായിച്ചിട്ട് ഞാന്‍ മാനത്ത് കണ്ണി

  ReplyDelete
 12. സോ..ആകെ ആശയക്കുഴപ്പം..ഏത് വിശ്വസിക്കും ?

  ReplyDelete
 13. കൈതപുഴ ,രെമേഷ്,അഷറഫ് ..ബിജു ..ചന്തുനായര്‍ ..അജിത്‌ ..പ്രവീണ്‍
  അഭിപ്രായം അറിയിച്ചതിനു നന്ദി .
  ഹ ...ഹ ..ഹ.. ഇതിനുമൊക്കെ വായനക്കാര്‍ ഉണ്ടല്ലോ .കഷ്ടം .

  ReplyDelete
 14. കുറേ കാര്യങ്ങള്‍ മനസ്സിലാക്കി.

  ReplyDelete
 15. അന്നം തിന്നുമ്പോൾ അന്നമ്മയ്ക്കു കൂടി കരുതണമെന്ന്.. അല്ലേ ?

  ReplyDelete
  Replies
  1. എന്‍റെ ദേയ്വേ..
   പുള്ളാര്‍ക്കും .

   Delete
 16. രസ (അന്നം) ത്തില്‍ നിന്ന് രക്തമുണ്ടാകുന്നു..
  രക്തത്തില്‍ നിന്നും മാംസം
  മാംസത്തില്‍ നിന്ന് മേദസ്സും
  മേദസ്സില്‍ നിന്നും അസ്ഥിയും
  അസ്ഥിയില്‍ നിന്ന് മജ്ജയുമുണ്ടാകുന്നു...
  മജ്ജയില്‍ നിന്ന് ജീവന്റെ ആധാരമായ ശുക്ലമുണ്ടാകുന്നു.
  (ഓജസ്സ്, ഊര്‍ജ്ജം, സൌന്ദര്യം, തന്റേടം, കവിത, വിപ്ലവം തുടങ്ങി സകല 69 ന്റെയും
  കാരകത്വം വഹിക്കുന്ന പതാര്‍ത്ഥമത്രേ ശുക്ലം)

  ReplyDelete

പ്രിയവും അപ്രിയവും പറയാം ..അനോണികള്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കരുത്