ക്ഷേത്രക്കുളങ്ങള്‍താമരപ്പൊയ്കകളാകുമ്പോള്‍ ..
ക്ഷേത്ര കുളങ്ങള്‍ താമര പോയ്കകളാകുന്നു . .കാരിയും വരാലും പരല്‍ കണ്ണിയും വിളഞ്ഞിരുന്ന അമ്പലക്കുളങ്ങളില്‍ ആളനക്കവും അലയിളക്കവും നിലച്ചപ്പോള്‍ പായലും ചേറും നിറയുന്നു . .ബാല്യം നനഞ്ഞുകയറിനിന്ന് വെയിലുകാഞ്ഞ കുളപ്പടവുകളിലേക്ക് ഇപ്പോള്‍ ശാന്തിക്കാര്‍ പോലും കടന്നു ചെല്ലാറില്ല .കൌമാരകുതൂഹലങ്ങള്‍ജലക്രീഡകളാടിയ നീര്തടങ്ങലിലേക് നീര്‍ക്കാക്കകളും വിരുന്നു വരുന്നില്ല..
.മാര്‍ച്ച് മാസം മനസ്സില്‍ പ്രണയവിരഹത്തിന്റെ മഷികോരിയിട്ടനാളുകളില്‍ ഉള്‍ താപമാറ്റാന്‍ ,ഏറെനേരം ചിലവിട്ട ശീതള ജലാശയങ്ങള്‍ ഹ്ലാദ വിഷാദങ്ങള്‍ തൊട്ടറിയാനരുതാത്ത വിധം വിശ്രാന്തിയുടെ കേവല ചമാല്‍ക്കാരങ്ങളായി .വെറും കൌതുകക്കഴ്ച്ചകളായി ...
.മാര്‍ച്ച് മാസം മനസ്സില്‍ പ്രണയവിരഹത്തിന്റെ മഷികോരിയിട്ടനാളുകളില്‍ ഉള്‍ താപമാറ്റാന്‍ ,ഏറെനേരം ചിലവിട്ട ശീതള ജലാശയങ്ങള്‍ ഹ്ലാദ വിഷാദങ്ങള്‍ തൊട്ടറിയാനരുതാത്ത വിധം വിശ്രാന്തിയുടെ കേവല ചമാല്‍ക്കാരങ്ങളായി .വെറും കൌതുകക്കഴ്ച്ചകളായി ...
നാട്ടുപയ്യാരങ്ങള്‍ കുത്തിപ്പിഴിഞ്ഞിരുന്ന വഴുക്കും മെഴുക്കുമുള്ള ,പെണ്‍ചൂരടിക്കുന്ന പെണ്‍ കടവുകളിലെ അലക്ക് കല്ലുകള്‍ക്കുമീതെ, കാശിപ്പുല്ലുകള്‍ കിളുര്‍ത്തു കഴിഞ്ഞു.
ഉദിച്ചസ്ത മിക്കുവോളം മുട്ടംവെട്ടി പണിയെടുത്ത് മേലുകടഞ്ഞെത്തി ..കാഞ്ഞു കിടക്കുന്ന അമ്പലക്കുളത്തില്‍ മുങ്ങിക്കുളിച്ച് ശരീര ക്ഷീണം മാറ്റിയിരുന്ന സന്ധ്യാ സ്നാനങ്ങളും ഓര്‍മകളിലെ ഈര്‍പ്പം മാത്രമായി ..
ഉദിച്ചസ്ത മിക്കുവോളം മുട്ടംവെട്ടി പണിയെടുത്ത് മേലുകടഞ്ഞെത്തി ..കാഞ്ഞു കിടക്കുന്ന അമ്പലക്കുളത്തില്‍ മുങ്ങിക്കുളിച്ച് ശരീര ക്ഷീണം മാറ്റിയിരുന്ന സന്ധ്യാ സ്നാനങ്ങളും ഓര്‍മകളിലെ ഈര്‍പ്പം മാത്രമായി ..
അമ്പലക്കുളങ്ങള്‍ കേവലം സംസ്കാര മുദ്രകള്‍ മാത്രമല്ല .അവ സൗഹൃദങ്ങളുടെ ചോരയോട്ടം ത്വരിതപ്പെടുത്തിയ മലയാണ്മയുടെ നേരനുഭാവമായിരുന്നു ....അവ മലയാളിക്ക് ഓജസ്സും ഊര്‍ജവും പ്രദാനം ചെയ്തിരുന്ന കായകല്പ്പമായിരുന്നു .
മലയാളിക്ക് സ്വന്തം സാംസ്കാരിക മുദ്രകളും പൊതു ഇടങ്ങളും നഷ്ടമാകുകയാണ് .കുളങ്ങള്‍ ..മൈതാനങ്ങള്‍ കായലിരമ്പുകള്‍ കടല്‍തീരങ്ങള്‍ ..കാടുകള്‍ ..കുന്നുകള്‍ ......ഈ നഷ്ടങ്ങളില്‍ വല്ലാതെ വ്യസനിക്കുന്നവരെ ബുദ്ധിയുള്ള സമൂഹം റോമാന്റിക്കുകള്‍ എന്ന് പരിഹസിക്കുന്നു .
മലയാളിക്ക് സ്വന്തം സാംസ്കാരിക മുദ്രകളും പൊതു ഇടങ്ങളും നഷ്ടമാകുകയാണ് .കുളങ്ങള്‍ ..മൈതാനങ്ങള്‍ കായലിരമ്പുകള്‍ കടല്‍തീരങ്ങള്‍ ..കാടുകള്‍ ..കുന്നുകള്‍ ......ഈ നഷ്ടങ്ങളില്‍ വല്ലാതെ വ്യസനിക്കുന്നവരെ ബുദ്ധിയുള്ള സമൂഹം റോമാന്റിക്കുകള്‍ എന്ന് പരിഹസിക്കുന്നു .
വനവനവാസ കാലത്ത് ദ്വൈദ വനത്തിലെ താമരപ്പൊയ്കയില്‍ കുളിക്കാനിറങ്ങിയ അര്‍ജുനപാണ്ടവനെ, അങ്ഗാരപര്‍ണന്‍ എന്ന ഗന്ധര്‍വന്‍ തടയുന്നുണ്ട് .അപ്പോള്‍ ഭാരതപുത്രനായ അര്‍ജുനന്‍ പറയുന്നത് " - രമ്യഭൂഭാഗം, നദികള്‍, പര്‍വതങ്ങള്‍ ഇവയൊന്നും ആരുടേയും സ്വന്തമല്ല ':'എന്നാണു .... കാടും ..മലകളും ..നദികളും ..എന്നുവേണ്ട രമ്യഭൂഭാഗ ഭംഗികളെല്ലാം നഷ്ടമായ മലയാളിയുടെ പുതിയകാലത്തെ അര്‍ജുനവിഷാദ് യോഗമാകുകയാണ് അമ്പലക്കുളങ്ങള്‍ .

ഈ ഫോട്ടോകളൊക്കെ സൂക്ഷിച്ച് വയ്ക്കാം
ReplyDeleteപിള്ളേര് ചോദിക്കുമ്പോള്‍ കാണിച്ചുകൊടുക്കാല്ലോ
അങ്ങനെയെങ്കിലും അവര്‍ ക്ഷേത്രക്കുളങ്ങളൊക്കെ കാണട്ടെ
അജിത്തേട്ടാ സത്യം... പാവം പുതു തലമുറ, എന്ത് അമ്പലക്കുളം, എന്ത് നെല്‍പ്പാടം, എന്ത് വയല്‍വരമ്പ്.. അല്ലെ ???
Deleteഎല്ലാം കത്തി അമര്‍ന്നതിന്നപുറം പ്രളയം വരട്ടെ. പിന്നെ പ്രളയജലം മണ്ണിലേക്ക് ഊര്‍ന്നു പോയതിന്നപ്പുറം എങ്ങും പച്ചപ്പ് നിറയും അപ്പോള്‍ നമുക്ക് വീണ്ടും കുളങ്ങള്‍ കുഴിക്കം, വയലുകള്‍ കിളച്ചു മെതിക്കാം.
Deleteഗിരിഷ് ,
Deleteപോക്ക് അങ്ങനെയാണ് .വന്നതിനു നന്ദി .
ഷാജീവാ.... പുതിയ പോസ്റ്റ് നന്നായി...
ReplyDeleteപഴയ സ്കൂള്‍ കാല ഓര്‍മകളിലേക്ക് വീണ്ടും ഊളിയിട്ടു...
വെള്ളിയാഴ്ചകളിലെ ഉച്ച നേരത്തെ നീണ്ട ഇട വേളകളില്‍
ഞങ്ങള്‍ നീന്തല്‍ പഠിച്ചത് പള്ളിയരക്കാവ് അമ്പലക്കുളത്തി ലായിരുന്നു....
ആ കുളവും ഇപ്പോള്‍ താമരകുളമായി.....
രേമെശോക്കെ പള്ള്യാരക്കാവ്കുളം വെട്ടിക്കുളിച്ച കൂട്ടത്തിലാ ..
Delete:)
Deleteസംരക്ഷിക്കപ്പെടേണ്ടവ..
ReplyDeleteകലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുക, കൊള്ളാല്ലോ... ചില നഗ്ന സത്യങ്ങള്‍.. അന്യമായിക്കൊണ്ടിരികുന്ന ദൈവത്തിന്റെ സ്വന്തം നാട്... ഈ ചിത്രങ്ങള്‍ ഇഷ്ടായിട്ടോ.. ഗൃഹാതുരത്വം...
ReplyDeleteകണ്ടുകണ്ടങ്ങിരിക്കെ കണ്മുന്നില്‍നിന്നു എല്ലാം മഞ്ഞുപോകും .
DeleteThis comment has been removed by the author.
ReplyDeleteനഷ്ട്ടബോധം..!
ReplyDeleteഈ കാഴ്ച്ച മിക്കവാറും കണ്ണില്‍ പെടാറുണ്ട്.
നമുക്ക് അതിനെങ്കിലും ഭാഗ്യമുണ്ടായി.
ഇനിവരുന്നവര്‍ക്ക് അതുമുണ്ടാവില്ലല്ലോ..!
ഈ ഓര്‍മ്മപ്പെടുത്തലിന് ആശംസകള്‍നേരുന്നു.
സസ്നേഹം..പുലരി
പ്രഭന്‍ഭായ്
ReplyDeleteഅഭിപ്പ്രായംഅറിയിച്ചതിനു നന്ദി .
വീണ്ടും സന്ധിക്കും വരേയ്ക്കും വണക്കം .
തൃശൂര്‍ ജില്ലയിലാണ് ഞാന്‍.
ReplyDeleteകഴിഞ്ഞ കൊല്ലം ഞാന്‍ കണ്ണൂര് ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയിരുന്നു.
അവിടെ ഞാന്‍ കണ്ട രണ്ടു പ്രത്യേകത്ളില്‍ ഒന്ന് പഴയത് പോലെ എനിക്കനുഭവപ്പെട്ട ഒരമ്പലക്കുളവും അതിന്റെ വൃത്തിയായ സൂക്ഷിപ്പുമായിരുന്നു.
രണ്ടാമത്തേത് എന്റെ നാട്ടില്‍ പഴയ കാലത്ത് ഉണ്ടായിരുന്ന ക്ലബ്.
അന്നത്തെ ആ ആവേശത്തോടെ ഇന്നും നടക്കുന്ന അവിടുത്തെ ക്ലബ് എനിക്കത്ഭുതമായിരുന്നു. ഒരു ഗ്രാമം മുഴുവന്‍ സ്ത്രീകളും കുട്ടികളും അടക്കം ഒരേ മനസ്സോടെ ക്ലബിന്റെ പരിപാടികള്‍ നടത്തുന്നത് നേരിട്ട് കണ്ടപ്പോള്‍
രാംജി ,
Deleteഒറ്റതിരിഞ്ഞു ചില നാട്ടുനന്മകള്‍ ...
തൃശ്ശൂരും ,വടക്കന്‍ കേരളവും .മറ്റിടങ്ങളെ അപേക്ഷിച്ച് നന്മനിറഞ്ഞ ഇടങ്ങളാണ് .
നീരാടുവാന്‍ മലയാളി മറന്നു പോവുകയല്ലേ...
ReplyDeleteനല്ല ഓര്‍മ്മപ്പെടുത്തലുകള്‍.
ഭാനുജി ,
Deleteഅഭിപ്പ്രായത്തിനു നന്ദി .
അല്ല,ഇത് ചേര്‍ത്തലയിലെ അമ്പലം തന്നെയാണോ.. അതോ,നെറ്റ്ന്നു പോക്കിയതോ..?
ReplyDeleteഹ .ഹ ഹ .
Deleteഅടിച്ചു മാറ്റിയതല്ല .
അത് ചേര്‍ത്തല ഒറ്റപ്പുന്ന കിഴക്കേ കൊട്ടാരം ക്ഷേത്രക്കുളം ..
മുകളില്‍
പിന്നെ അരൂര്‍ ശ്രീ കാര്‍ത്യായനി ക്ഷേത്രക്കുളം .താഴെ .
കുളതിളിരങ്ങിയത്തിനുനന്ദി .
ഈ കുളക്കുറിപ്പില്‍ മുങ്ങിനിവര്‍ന്നപ്പോള്‍ നഷ്ടമായ് തീര്‍ന്ന ഗ്രാമസ്മ്രുതികളുടെ ഓളങ്ങള്‍ വീണ്ടും എന്നെ ആപാദചൂഡം തഴുകി ..
ReplyDeleteമനോഹാരിതയോടെ എഴുതി ...
നാട്ടുപയ്യാരങ്ങള്‍ കുത്തിപ്പിഴിഞ്ഞിരുന്ന വഴുക്കും മെഴുക്കുമുള്ള ,പെണ്‍ചൂരടിക്കുന്ന പെണ്‍ കടവുകളിലെ അലക്ക് കല്ലുകള്‍ക്കുമീതെ, കാശിപ്പുല്ലുകള്‍ കിളുര്‍ത്തു കഴിഞ്ഞു.
ഉദിച്ചസ്ത മിക്കുവോളം മുട്ടംവെട്ടി പണിയെടുത്ത് മേലുകടഞ്ഞെത്തി ..കാഞ്ഞു കിടക്കുന്ന അമ്പലക്കുളത്തില്‍ മുങ്ങിക്കുളിച്ച് ശരീര ക്ഷീണം മാറ്റിയിരുന്ന സന്ധ്യാ സ്നാനങ്ങളും ഓര്‍മകളിലെ ഈര്‍പ്പം മാത്രമായി ..:))))
ഹ ഹ ഹ .
Deleteഉച്ചനേരത്ത് കുളിക്കാനിരങ്ങിയിട്ടു സന്ധ്യയായിട്ടും കരയ്ക്ക് കയറാന്‍ പറ്റാഞ്ഞ ..
എങ്ങനെ കയറും ...
ഈ പെണ്ണുങ്ങളുടെ അലക്കും കുളിയും കഴിയാതെ .
ഹ ഹ ഹ ...ഹ
നഷ്ടമായികൊണ്ടിരിക്കുന്ന സുന്ദര ദൃശ്യങ്ങള്‍..തീര്‍ച്ചയായും സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
ReplyDeleteനന്ദി അനാമിക
Deleteമനോഹരമായ ഓര്‍മ്മകള്‍ ..ചിത്രങ്ങള്‍
ReplyDeleteനന്ദി മൊഹമദ്ജീ
Deleteമനോഹരമായി ട്ടാ ... പണ്ട് അമ്പലക്കുളത്തില്‍ നിന്ന് എന്റെ ഏട്ടനെ പിടികൂടിയ ബാധയെ ഓര്‍ത്തുപോയി .. അമ്പലക്കുളത്തില്‍ മുങ്ങിമരിച്ച ഒരു കുട്ടിയാരുന്നു അത് .. നമ്മടെ ഏട്ടന്‍ വീട്ടില്‍ കിടന്നു അങ്കമാരുന്നത്രേ .. ശ്യോ എന്നെയെങ്ങാനും പിടിചാരുന്ണേല്‍ ചെക്കന്‍ വിവരമറിഞ്ഞേനെ .. ആശംസകള്‍
ReplyDeleteനാട്ടുകഥകള്‍ കേട്ട് പേടിച്ചകാണും ആ ചങ്ങായി .
ReplyDeleteബാധയും നിരന്ജനും തമ്മില്‍ രണ്ജിപ്പാണല്ലോ ..അതുകൊണ്ട് പേടിക്കണ്ട കാര്യമില്ലല്ലോ ...
ഈ കുളത്തില്‍ വന്നു ചാടിയത്തിനു നന്ദി .
തൃശ്ശൂരിൽ , എന്റെ നാട്ടിലിന്നും പല
ReplyDeleteഅമ്പലകുളങ്ങളടക്കം കാത്ത് പരിരക്ഷിച്ച് പോരുന്നുണ്ട് കേട്ടൊ ഭായ്