അന്നമയകോശം
ഒരു നേരം ഉണ്ണുന്നവന്‍ യോഗി
രണ്ടു നേരം ഉണ്ണുന്നവന്‍ ഭോഗി

മൂന്ന് നേരം ഉണ്ണുന്നവന്‍ രോഗി
നാല് നേരം ഉണ്ണുന്നവന്‍ പാപി
ഒരു നേരംമാത്രമുണ്ണുന്ന 'യോഗി'നി യായ എന്റെ അമ്മയ്ക്ക്
കൊളസ്ട്രോളും കുടല്‍ പുണ്ണും.
`ഉണ്ടാലോഴക്ക് വെള്ളം കുടിക്കണ`മെന്നു പഴമക്കാര്‍
`ഉണിനു രണ്ടു മണിക്കൂര്‍ മുന്‍പോ ..പിന്‍പോ,
മാത്രമേ വെള്ളം കുടിക്കാവൂ - എന്ന് പ്രകൃതി ജീവനക്കാരന്‍
ഭാഗ്യം..ഉണ്ണുന്നവന്‍ വെള്ളം കുടിക്കരുത് എന്ന്ന് പറഞ്ഞില്ലല്ലോ?
"വെള്ളം ചവച്ചു തിന്നണം,ഭക്ഷണം വലിച്ചു കുടിക്കണം" എന്ന് വര്‍മ്മാജി
"അതങ്ങോട്ട് വലിച്ചു കുടിച്ചു വാരിത്തിന്ന് മകനേ ഒരു കത്തലടങ്ങട്ടെ"
എന്ന് മൂത്തമ്മ
"അത്താഴം കഴിക്കരുത്" എന്ന് ഉള്‍പ്പലാക്ഷന്‍ - പ്രകൃതി ജീവനം
"അത്താഴപഷ്ണികിടക്കരുത് " എന്ന് മുത്തച്ഛന്‍
മണ്ണനൂക്കണ നേരത്ത് മണ്ണെണ്ണയ്ക്ക പോകുന്ന മുത്തച്ചന്‍
അന്തിമൂന്നും കൂടുമ്പോള്‍ പോറക്കൊടിയുമായ്
അയലോക്കം തോറും തീക്കുതിരിക്കുന്ന മൂത്തമ്മ.നന്നായി
"അന്നരം ചൊല്ലാതെ കിന്നാരം തോന്നൂല്ല" എന്ന് പപ്പുഅമ്മാവന്റെആപ്തം.
"തന്നെ...തന്നെ..." പരമുച്ചാരുടെ സാഷ്യം.
"അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം, മുത്താഴമുണ്ടാല്‍ മുള്ളേലും കിടക്കണം"
എന്ന് കോന്നമ്മാമന്‍
അത്താഴമുണ്ടാല്‍ പിന്നെ അതിയാനെ ഒന്നിനും കൊള്ളുല്ലെന്നു
മരിയ ചേടത്തി .
ഉച്ചയ്ക്കുറങ്ങിയാല്‍ കഫം കോപിക്കുമെന്നു കെ എന്‍ തിലകന്‍...(ഡോക്ടര്‍)
ശരീരമാദ്യം ഖലുധര്‍മ സാധനം .
ok ..ok . .
ഖലധര്‍മ്മം ?
കര്‍മ്മണയെ വാധികാരസ്തെ മാഫലേഷു കദാചന .
രസ (അന്നം) ത്തില്‍ നിന്ന് രക്തമുണ്ടാകുന്നു..
രക്തത്തില്‍ നിന്നും മാംസം
മാംസത്തില്‍ നിന്ന് മേദസ്സും
മേദസ്സില്‍ നിന്നും അസ്ഥിയും
അസ്ഥിയില്‍ നിന്ന് മജ്ജയുമുണ്ടാകുന്നു...
മജ്ജയില്‍ നിന്ന് ജീവന്റെ ആധാരമായ ശുക്ലമുണ്ടാകുന്നു.
(ഓജസ്സ്, ഊര്‍ജ്ജം, സൌന്ദര്യം, തന്റേടം, കവിത, വിപ്ലവം തുടങ്ങി സകല 69 ന്റെയും
കാരകത്വം വഹിക്കുന്ന പതാര്‍ത്ഥമത്രേ ശുക്ലം)
മിച്ചം വന്ന ധാന്യത്തില്‍ നിന്നാണ് കലയും സംസ്കാരവും രൂപപ്പെട്ടതെന്നു
തമാശ പറഞ്ഞ കാറല്‍ മാര്‍ക്സ് വാസ്തവത്തില്‍ ഒരു ആയുര്‍വേദ
ആചാര്യനല്ലാതെ വരില്ല...
പച്ചചോറും വാരിത്തിന്ന് കുത്തി ചാരിയിരുന്നുരങ്ങേണ്ട നേരത്ത് ഒരു നശിച്ച കാമം...
28 ദിവസം മുന്‍പ് കഴിച്ച ഭക്ഷണം അങ്ങ് പരുവപ്പെട്ടു.
പ്രസന്ന വദനം ധ്യായെ
സര്‍വ്വ വിഘ്നോപ ശാന്തായെ........
.
.........................
ഗുണപാഠം: ഒന്ന് -- ഭക്ഷണം പാഴില്‍ കളയരുത് - കാരണം

അത് "കോഴി"യാണ്, "പ്രകാശം പരത്തുന്ന പെണ്‍കുട്ടിയാണ്"
കമ്മുണിസ്റ്റു ഗവര്‍മെന്റാണ് .
രണ്ട് -- അമ്മാമനായിട്ടു മുടിഞ്ഞു കാളിച്ചോത്തി....ഇനിയിപ്പോള്‍
ഞാനായിട്ട് വേണം നന്നാകാന്‍ ...ഒരുണക്കതേങ്ങായുണ്ട്..
അതിനുള്ളതും കൂടി തന്നേര്...(കള്ള് )