Wednesday 21 September 2011

നന്ദി...

ക്ഷമ ചോദിക്കുന്നു...എല്ലാവരോടും-    നന്ദി പറയാന്‍ വൈകിയതില്‍.
സത്യം പറയട്ടെ..ഭയന്നുപോയി...!
ബൂലോകവാസികളുടെ പ്രതികരണം കണ്ടിട്ട് കൊടിയേറ്റം ഗോപിയുടെ മാനസികാവസ്ഥ യിലായിപ്പോയി ഞാന്‍ . എന്തൊരു സ്പീഡ് !!!
ബൂലോകത്ത് വരണമെന്ന് വിചാരിച്ചപ്പോള്‍ പൂഞ്ഞാനായി തന്നെ വരണമെന്നാണ് കരുതിയിരുന്നത്...അലങ്കാരങ്ങളില്ലാതെ,  പക്ഷെ മിത്രങ്ങള്‍ അനുവദിച്ചില്ല...അവരാണ് എന്നെ മാനത്തുകണ്ണിയായി അലങ്കരിച്ചയച്ചത്...
പ്രിയ ചങ്ങാതിമാര്‍ കെ എസ് പ്രദീപ്‌ കുമാര്‍, സോജി അഗസ്റിന്‍ ...ബൂലോകത്ത് നിസ്വനായി കയറി വന്ന എനിക്ക് "ഇരിപ്പിടം"തന്നതും മിത്രങ്ങളെ തന്നതും രമേശാണ്...കളിപ്പാന്‍ കളം തന്നതും,കുളിപ്പാന്‍ കുളം തന്നതും അവനാണ്...
പണ്ട് പള്ളിയറക്കാവ്  കുളത്തില്‍ മട്ടല്‍ വെട്ടി കുളിച്ച കൂട്ടുകാരനെ പെട്ടെന്നൊരുനാള്‍ ബൂലോകത്ത് കണ്ടതിന്റെ അതിശയമാണ് അവന് ....നന്ദി രമേശ്‌....
പുതുലോകത്തെ അറിയപ്പെടുന്നവരും അല്ലാത്തവരുമായ കൂട്ടുകാര്‍ക്ക്  നല്‍കുവാന്‍ സ്വയം കുത്തിയെടുത്ത ഒരു പിടി പച്ചനെല്‍ അവിലാണ് ഞാന്‍ കൊണ്ട് വന്നത്...
അത് സ്നേഹപൂര്‍വ്വം സ്വീകരിച്ച നിങ്ങള്ക്ക് നന്ദി...

10 comments:

  1. നന്ദിമാത്രമല്ല ,,
    വ്യത്യസ്തതയും പുതുമയുമുള്ള വിഭവങ്ങളാണ് ബൂലോകത്തിന് വേണ്ടത് ...
    ഇനിയുള്ള ശ്രമങ്ങളും സമയവും അതിനുള്ളതാവട്ടെ..
    ഒറ്റമഴയില്‍ കിളിര്‍ത്ത് അടുത്ത മഴയില്‍ കടപുഴകിയൊലിച്ചു പോകുന്ന
    തകരയാവാതിരിക്കാം....
    ആശംസകള്‍ ..:)

    ReplyDelete
  2. വെളിച്ചപ്പാടിന്റെ ധര്‍മ്മം
    സ്വന്തം തലയ്ക്ക് വെട്ടി അലറലാണ് നടക്കട്ടെ.......
    പിന്നെ ഭൂലോകം വേറെ ബൂലോഗം വേറെ

    "അനോണികള്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കരുത്"
    മാനത്ത് കണ്ണി കലക്കവെള്ളത്തിലും ഇല്ല മാനത്തുമില്ല.

    മനസ്സില്‍ അഗ്നിയുള്ള എഴുത്തില്‍ ചൂടുള്ള കാലത്തോളം നിങ്ങള്‍ ഓര്‍ക്കപ്പെടും.ആശംസകള്‍

    ReplyDelete
  3. എഴുതു. വായിക്കാന്‍ ഒരുങ്ങി കഴിഞ്ഞു.

    ReplyDelete
  4. പുതിയ പോസ്റ്റ്‌ ഇല്ലേ ഇഷ്ടാ ?

    ReplyDelete
  5. പ്രിയമാവാം, അപ്രിയമരുതല്ലെങ്കിലത് അനോണികളുടെ കലക്കവെള്ളത്തിലെ മീന്‍ പിടുത്തമായ് വ്യാഖ്യാനം.

    ചിലപ്പോഴങ്ങനെയാണ്, മിടുമിടുക്കന്മാരെന്ന് അഹംഭാവമുള്ളവര്‍ താന്താന്‍ ഒരു വടി ചെത്തിമിനുക്കി വെക്കാറുണ്ട്, മറ്റുള്ളവരിലൂടെ ആ വടിയാല്‍ അടി വാങ്ങിക്കാന്‍..

    എട്ടുകാലി മന:പ്പൂര്‍വ്വം ഒന്ന് കലക്കിയതാ, വെള്ളം കലങ്ങിയെങ്കിലോ എന്ന മനപായസമുണ്ട്..!

    ReplyDelete
  6. ആ, പറയാന്‍ വന്നത് വിട്ട് പോയ്


    പ്രിയവും അപ്രിയവും പറയാം ..അനോണികള്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കരുത്.

    ‘മുഖമില്ലാ’ത്തവരെ ചെറുക്കുന്നെന്നവകാശപ്പെടുന്ന രമേശിലൂടെ ബൂസ്റ്റ് ചെയ്യപ്പെടുകയും ടിയാന്റെ 'ഗുഡ് സര്‍ട്ടിഫിക്കറ്റ്' നേടുകയും ചെയ്ത മാനത്ത് കണ്ണിക്ക് അഭിനന്ദനങ്ങള്‍ മാത്രമല്ല, അതിനുമപ്പുറം എന്തോ തരാനുണ്ട്, എന്തെന്നറിയില്ല.

    ഇപ്പോള്‍ ആശംസകള്‍ മാത്രം.എഴുത്ത് തുടരട്ടെ..

    ReplyDelete
  7. അല്ലയോ എട്ടുകാലി ,അബദ്ധത്തില്‍ ബൂലോകത്ത് വന്നുപെട്ടുപോയതാണ് .ആദ്യം കണ്ടത് രേമെശാനു . ഞങ്ങള്‍ നാട്ടുകാരും കൂടുകാരുമാണ് .അതുകോണ്ട് അവന്‍ എന്നെ അവന്‍റെകൂട്ടുകാര്‍ക്ക് പരിചയപ്പെടുത്തി .അത് തെറ്റാണോ ?വിവാടങ്ങള്‍ക്കൊന്നുംഞാനില്ല .ആര്‍ക്കെങ്ങിലുംആരെയെങ്ങിലും വെറുതെ പോക്കിനിര്താനാകുമോ ?ഈ ലോകത്ത് /ബൂലോകത്ത് ,അര്‍ഹതയുള്ളവരെ അതിജീവിക്കു .എനിക്ക് ചില കൊച്ചു കാര്യങ്ങള്‍ പറയണമെന്ന് തോന്ദി.എന്റെ രീതിയില്‍ ഞാനത് പറയുന്നു .അത് ഇഷ്ടപ്പെടുന്നവര്‍ വായിക്കട്ടെ .എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ ആര്‍ക്കുമാവില്ലല്ലോ .നന്ദി .

    ReplyDelete
  8. മാനത്ത് കണ്ണി, താങ്കളുടെ വീക്ഷണമല്ല എന്റെത്, എന്റെതല്ല നിങ്ങളുടേത്, നമ്മുടെ രണ്ടുപേരുടെതുമാവില്ല മറ്റൊരാളിന്റേത്. ആയതിനാല്‍ ഇവിടെ തെറ്റോ ശരിയോ വിവാദമോ ഒന്നും ഇല്ല,

    എട്ടുകാലിയുടെ ഇവിടുത്തെ കമന്റുകള്‍ ചില കോര്‍ത്തിണക്കലുകള്‍ മാത്രമാണ്, അഭിനന്ദിച്ചത് ഹൃദയംഗമമായും.

    ഈ ലോകത്ത് അര്‍ഹതയുള്ളവര്‍ മാത്രം അതിജീവിക്കും, പക്ഷെ അര്‍ഹത എന്നതിന് ബൂലോകത്ത് നിര്‍വ്വചനം..

    താങ്കളുടെ എഴുത്ത് തുടരട്ടെ..

    ReplyDelete

പ്രിയവും അപ്രിയവും പറയാം ..അനോണികള്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കരുത്