Monday 12 September 2011

ആനയെ തിന്നവന്റെ ആകാശനക്ഷത്രങ്ങള്‍


അച്ഛന്‍ പുരുഷോത്തമന്‍ പൂഞ്ഞാന്‍, ചെത്തുകാരന്‍ ....അമ്മ ശാന്ത പൂഞ്ഞാട്ടി...
അച്ഛന്‍ പത്തു പെറ്റു..... അമ്മ അഞ്ചും..

.
ഭാര്യ കരിങ്കണ്ണി പിണങ്ങി പോയതിനാല്‍ ഞാന്‍ പെറ്റില്ല,കരിങ്കണ്ണിയും...
ബാല്യത്തില്‍ ഞാന്‍ ഒരുപാട് പക്ഷി മൃഗാദികളെ ഭക്ഷിചിട്ടുണ്ട്...ആന, കുതിര, ഒട്ടകം,മുയല്‍, പുലി, സിംഹം തുടങ്ങിയ മൃഗങ്ങളെ പച്ചയ്ക് തിന്നിട്ടുണ്ട്..മയില്‍,കുയില്‍,  മൈന, മരംകൊത്തി, ഉപ്പന്‍ എന്നിവയെ കറിയായും  ഭുജിചിട്ടുണ്ട്....പച്ചക്കുതിര, പൂമ്പാറ്റ, മിന്നാമിനുങ്ങ് ഇവയൊക്കെ ഉപദംശങ്ങളായിരുന്നു.
കുഞ്ഞോട്ടുകിണ്ണത്തില്‍ ഉപ്പും വെളിച്ചെണ്ണയും ചേര്‍ത്ത് കുഴച്ച നല്ലരിച്ചോറുരുളയ്ക് ചിമ്മിനി വെട്ടത്തിന്റെ നിഴലില്‍ കൊമ്പും തുമ്പി കയ്യും കല്പിച്ചാണ് അമ്മ എനിക്ക് ആനയെ തിന്നാന്‍ തന്നത്...പുകഞ്ഞു കത്തുന്ന പച്ച വിറകിന്റെ ചൂട് വെട്ടത്ത്   അടുപ്പിന്‍ ചോട്ടിലാണ് അമ്മ എനിക്ക് മയിലിനെ തിന്നാന്‍ തന്നത്...

ഒരു നാള്‍ കിഴക്കേ പുളിമരത്തില്‍ പുളി പറിക്കാന്‍ കയറിയിട്ട് കുറുപ്പശേരിയില്‍ ആശാട്ടിയുടെ നായയെ പേടിച്ച്  അണ്ടത്തു കുടുങ്ങിപോയ അമ്പിളിമാമനെ കാട്ടി  "പൂ ... പൂ....." എന്ന് കളിയാക്കി പറയിച്ച്    ചിത്ര ശലഭത്തെ തിന്നാന്‍ തന്നു...അങ്ങിനെ അങ്ങിനെ കാട്ടിലും നാട്ടിലും, കടലിലും മലയിലും ഉള്ള സകല മാനജന്തുക്കളെയും തിന്നാന്‍ തന്നു...


പിന്നെ ഞാന്‍ കരയാന്‍ തുടങ്ങി...

വിശപ്പടങ്ങാഞ്ഞല്ല ,

അറിയാത്ത സങ്കടങ്ങളുടെ അടങ്ങാത്ത കരച്ചില്‍...
അപ്പോള്‍ സങ്കടം തീര്‍ക്കാന്‍ അമ്മ പപ്പു അമ്മാവനെയും അമ്മാളു അമ്മായിയെയും വിളിച്ചു...അവര്‍ ആകാശത്തിലെ നക്ഷത്രങ്ങള്‍ ആയിരുന്നു...
കാവൂട്ടി കുഞ്ഞമ്മേം കൊച്ചു പാറു ചിറ്റേം, മറ്റത്തിലെ പേരമ്മയും  , കറുമ്പന്‍ വാപ്പനും, പട്ടാട്ടെ ബാബൂട്ടനും.....അവരും നക്ഷത്രങ്ങളായിരുന്നു...
അന്ന് ....
കണ്ണാന്തളികള്‍ പൂത്തിറങ്ങിയ മാനത് നിന്നും ഒരു തുള്ളി നിലാവെട്ടം എന്റെ നെറുകില്‍ വീണു...
ഞാന്‍ മാനത്തുകണ്ണിയായി...    

54 comments:

  1. ഉം ഈ ലൈന്‍ നന്നായിട്ടുണ്ട് ..ഒന്ന് കൂടി കേറ്റിപ്പിടിച്ചോടാ...:)
    വായിക്കുന്നവര്‍ക്ക് വട്ടാകരുത് ...പറഞ്ഞേക്കാം :)
    നീ ബ്ലോഗു സെറ്റ് ചെയ്യാനുള്ള യൂസര്‍ നെയിമും പാസ് വേര്‍ഡും താ ,,ഈ കുളത്തില്‍ ആളുകേറി ചൂണ്ടയിടാനും കുളിച്ചു കുത്തിമറിയാനും ആവശ്യമായ ചില സംഗതികള്‍ വേണം ,,ആദ്യം കുളം ഒന്ന് വെട്ടിക്കേറ്റണം..വെള്ളം തേവണം..പുതിയ ജലസസ്യങ്ങള്‍ വളര്‍ത്തണം ...വേഗമാകട്ടെ ..:) എന്റെ ഇ മെയില്‍
    remeshjournalist@gmail.com ഇതിലേക്ക് മെയില്‍ ചെയ്‌താല്‍ മതി .

    ReplyDelete
  2. വളരെ നല്ല തുടക്കം. അത്ഭുതപ്പെടുത്തുന്ന ഭാഷ. കാണിച്ച് തന്നതിന് രമേശിന് നന്ദി. പുതിയ പോസ്ടിടുമ്പോള്‍ ഒരു മെയില്‍ ദയവായി അയക്കൂ ...

    ReplyDelete
  3. Thank you Remesh,that you watch my first blog attempt and post an early comment on it .It is inspiring me a lote.

    ReplyDelete
  4. Thank you Kalarikkan. Youur grace.Thanks for your good commends.

    ReplyDelete
  5. മാനത്തുകണ്ണി,
    ആകാശത്തെയും ചിന്തകളെയും ആവാഹിച്ച എഴുത്തിന്റെ ഭംഗി. ഇത് ഒരൊന്നൊന്നര എഴുത്ത്. ആശംസകള്‍ ...
    കമന്റില്‍ Word verification മാറ്റൂ...

    ReplyDelete
  6. മാനത്തുകണ്ണന്‍,
    നന്നായിട്ടുണ്ട്, പുതുമയുണ്ട്, വരികളിലും ആശയത്തിലും.
    പിന്നെ, പോസ്റ്റ്‌ ബോഡി ഇങ്ങനെ ഹൈലൈറ്റ്‌ ചെയ്തത് ഭംഗിയായില്ല.

    ReplyDelete
  7. മാനത്തുകണ്ണീ, മനോഹരമായ വരികളിലുടക്കി കണ്ണുകള്‍ നിന്നപ്പോള്‍, ചിന്തകള്‍ പറന്നത് മാനത്തെ മേഘങ്ങളെക്കാളും വേഗത്തില്‍ ... ഇങ്ങോട്ട് വഴി തെളിച്ച രമേഷിന് നന്ദിയും.

    ReplyDelete
  8. ന്തയിത് എന്‍റെ മാനതുകണ്ണിയെ ..ശക്തമായ എഴുത്ത്. ഇത് കാട്ടി തന്നതിന് രമേശേട്ടന് നന്ദി...ഇനിയും പോസ്റ്റുകള്‍ ഇടൂ ..വായിക്കാന്‍ ഞങ്ങള്‍ റെഡി
    all de best dear

    ReplyDelete
  9. ബൂലോകത്തേക്ക് സ്വാഗതം..

    ReplyDelete
  10. വ്യത്യസ്ത ശൈലി.. ഭാവുകങ്ങൾ..!!
    കമന്റ് വെരിഫിക്കേഷൻ ഒഴിവാക്കിയാൽ നന്ന്..

    ReplyDelete
  11. മാനത്തുകണ്ണീ.......കിടിലന്‍.......!

    ReplyDelete
  12. നന്ദി രമേഷ്ജീ പോസ്റ്റ് പരിചയപ്പെടുത്തിയതിനു..വ്യത്യസ്തതയുണ്ട്..ആശയത്തിലും എഴുത്തിലും..

    ReplyDelete
  13. എന്തെരോ എന്തോ. .എനിക്കൊന്നും മനസ്സിലായില്ല :(

    ReplyDelete
  14. Qഋതുസഞ്ജന, :-(
    കുട്ടിക്കാലത്ത് അമ്മയുടെ കയ്യില്‍ ഇരുന്നു ഭക്ഷണം കഴിച്ചിട്ടില്ലേ?
    മടി കാണിക്കുമ്പോള്‍ അവര്‍ പലതും പറഞ്ഞ കഴിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലേ?

    ReplyDelete
  15. @ കണ്ണൻ: ഓ അങ്ങനാണോ.. എന്നാൽ കൊള്ളാം. ഞാൻ ആദ്യം വിചാരിച്ചു, ഇതെന്ത് സാധനം എന്ന്. ഹി ഹി. മാനത്തുകണ്ണിക്ക് സ്വാഗതം ബൂലോകത്തേക്ക്

    ReplyDelete
  16. പുതു എഴുത്ത്, വ്യതസ്ത
    ആദ്യം ഒന്നും മനസ്സിലായില്ല, ചിന്തിച്ചു പിന്നെ കണ്ണന്റെ കമ്മന്റ്റ് കണ്ടു വീണ്ടും വായിച്ചു അപ്പൊ കുറച്ചു മനസ്സിലായി.

    ReplyDelete
  17. ഹടിപൊളി.. വളരെ നന്നായിട്ടുണ്ട്

    ReplyDelete
  18. എനിക്ക് വായിച്ചു തുടങ്ങിയപ്പോഴേ മനസ്സിലായി എനിക്ക് മനസ്സിലാവില്ല എന്ന്.. എന്നാലും കാര്യം കമന്റ്‌ വായിച്ചു മനസ്സിലാക്കി.. അപ്പൊ സംഭവം കിടിലന്‍ തന്നെ.. ഞാന്‍ എഴുത്ത് നിര്‍ത്തി..

    ReplyDelete
  19. വേറിട്ട ആഖ്യാനവഴി ! ചടുലത ! വാക്കുകളുടെ ശക്തി !

    ReplyDelete
  20. എനിക്കൊന്നും മനസിലായില്ല

    ReplyDelete
  21. സംഗതികളൊക്കെ ഉണ്ടല്ലോ
    വായിച്ചു പരിചയമില്ലാത്ത ശൈലി

    തുടരുമല്ലോ

    ReplyDelete
  22. പുതുമയുണ്ടല്ലോ ...(കമന്റ് വായിച്ചപ്പോഴാണ് കാര്യം മനസിലായത് . മനോഹരം )

    ReplyDelete
  23. ഇത് വരെ വായിക്കാത്ത എന്തൊക്കെയോ വായിച്ച പ്രതീതി... അത് തന്നെയാണ് നല്ല രചനയുടെ ലക്ഷണം.

    ReplyDelete
  24. മാനത്തുകണ്ണ്യേയ് ഒരോവാക്കിലും മിടിക്കുന്ന ജീവന്‍, നല്ല രസം വായിക്കാന്‍. ഇനീം എഴ്തണം.

    ReplyDelete
  25. പുതുമയുണ്ടു വരികളിൽ..

    ReplyDelete
  26. നല്ല വരികള്‍.ഇനിയും നല്ല രചനകള്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
  27. പൂഞ്ഞാറെങ്കിൽ പൂഞ്ഞാർ...
    എഴുത്ത് തുടരട്ടെ.

    ReplyDelete
  28. ഇപ്പറഞ്ഞത് തിന്നാർ ശ്രമിച്ചു. ദഹിക്കുന്നില്ല!! എല്ലാരും പറയുന്നു, ശക്തമായ എഴുത്ത് എന്നൊക്കെ. എനിക്കങ്ങനെ തോന്നുന്നില്ല. ഭാഷാപോഷിണിയിലെ ചില നിരൂപണങ്ങൾ പോലെ. കുഴപ്പം എന്റയായിരിക്കാം. എന്തായാലും ബൂലോഗത്തേക്ക് സ്വാഗതം!

    ReplyDelete
  29. നല്ല ഭാഷ ,ശിശുവല്ലല്ലോ എഴുത്ത് //

    ReplyDelete
  30. ഇതും ഒരു തിളങ്ങുന്ന നക്ഷത്രമാണ്,
    തിളങ്ങുന്ന നക്ഷത്രമാമ്മയും

    ReplyDelete
  31. ബൂലോഗത്തേക്ക് സ്വാഗതം, ഇനിയും നല്ല രചനകള്‍ താങ്കളില്‍ നിന്നും ഉണ്ടാകട്ടെ..ആശംസകള്‍...........

    ReplyDelete
  32. "മാനത്തുകണ്ണികള്‍ മയങ്ങും കയങ്ങള്‍ മനോരമേ നിന്‍ നയനങ്ങള്‍ .."
    പാട്ടില്‍ കേട്ടറിയുന്ന മീനാണ് മാനത്തുകണ്ണി.. അതിനു വ്യത്യസ്തമായ ഭാവം കൊടുത്ത് കണ്ടപ്പോള്‍ അത്ഭുതം.. വാക്കുകളിലെ ശക്തിയും വശ്യതയും നിങ്ങളിലെ പ്രതിഭയെ തൊട്ടറിയാന്‍ ഉതകുന്നതാണ്.. തുടരുക ഈ സാഹിത്യ സപര്യ.. ആശംസകള്‍ .. പാരമ്പര്യസാഹിത്യ വിഭാഗങ്ങളുടെ വലിക്കെട്ടുകള്‍ പൊളിച്ചെറിയുന്ന ഇത്തരം രചനകളെ എന്നും ഇഷ്ടപ്പെടുന്നു ഞാന്‍.. വേറിട്ട പാതകള്‍ വെട്ടിത്തെളിച്ച് മുന്നേറുക..

    ഒരു വായനക്കാരന്റെ സ്വാതന്ത്രത്തോടെ ചോദിക്കുന്നു.. എനിക്കീ മാനത്തുകണ്ണി കണ്ണിയുടെ ഫോട്ടോ മെയില്‍ വഴി അയച്ചു തരുമോ.. anushadoz@gmail.com.. തികച്ചും കൌതുകമായിരിക്കുന്നു ഈ ചിത്രം..

    സ്നേഹപൂര്‍വ്വം..

    ReplyDelete
  33. എന്നെപ്പോലെ ഇത് മനസ്സിലാകാത്ത ആരെങ്കിലും ഉണ്ടോ എണ്ണുനോക്കിയപ്പോഴാണ് കൊമ്പന്‍ മൂസയുടെ അഭിപ്രായം കണ്ടത്. സത്യം പറയാമല്ലോ. എനിക്കും ഒന്നും മനസ്സിലായില്ല. ഇതില്‍ വളരെ മഹത്തായ ഒരു സൃഷ്ടി ഒളിഞ്ഞിരിപ്പുണ്ടെന്ന് എല്ലാവരും പറയുന്നു. ഉവ്വോ? :-)

    ReplyDelete
  34. << ഈ പോസ്റ്റിനെക്കുറിച്ച് ഫേസ് ബുക്കില്‍ നടന്ന ചര്‍ച്ചയില്‍ എന്റെ എളിയ പങ്കാളിത്തം >>>>>>
    ചില സമീപനങ്ങളുടെ മാത്രം പ്രശ്നമാണിത്. കുട്ടിക്കാലത്തെ 'ആനമയിലൊട്ടകങ്ങള്‍' പേടിയല്ല കൌതുകങ്ങളാണ്. Naamoos Peruvalloorസൂചിപ്പിച്ച 'പോത്താമ്പിയും Shabu Thomas ന്റെ മീശപ്പോലീസും" ഒക്കെയാണ് അന്നത്തെ 'പേടി വകുപ്പ് മന്ത്രിമാര്‍ . അവ ഒരിക്കലും തിന്നാനുള്ള ഉരുളകള്‍ ആവുന്നില്ല. അനുസരിപ്പിക്കാനുള്ള ഉപകരണങ്ങള്‍ ആയിട്ടാണ് അവ ഉപയോഗിക്കപ്പെടുന്നത്. ഒറ്റയ്ക്ക് വാരി തിന്നാറാവുമ്പോള്‍ ഈ കൌതുകങ്ങള്‍ കുട്ടികളിലേക്ക് സന്നിവേശിക്കപ്പെടുന്നുമുണ്ട്. പാത്രത്തിലെ ചോറ് നെടുകെയും കുറുകെയും അതിരുകളിട്ടു ഭാഗം വെക്കുക, ഉരുകള് ആദ്യമേ ഉരുട്ടി വെച്ച് ഒന്നൊന്നായി ശാപ്പിടുക, ചോറ്റു പാത്രത്തില്‍ കണ്ണും മൂക്കും വരയ്ക്കുക ...! കുസൃതി വളരുമ്പോള്‍ അമ്മയുടെ രണ്ടാംഭാവം ആരംഭിക്കുകയായി. "അന്നം കൊണ്ടാണോ കളിതമാശ? " അമ്മ തന്നെ ഏറ്റവും വലിയ കളിതമാശ എന്ന് നാം മനസ്സിലാക്കുന്നത് അവിടം മുതല്‍ ആയിരിക്കണം. പിതാവിലേക്കും ദൈവത്തിലേക്കും ഒക്കെ ഇട നിലക്കാരിയായി മരണം വരെ നെഞ്ചോട്‌ ചേര്‍ത്തു വെക്കാന്‍ ഈ ഒരു വികാരമല്ലാതെ മറ്റെന്താണ് നമുക്ക് സ്വന്തമായി ഉള്ളത് ?

    ReplyDelete
  35. രമേശ്‌ അരൂര്‍ന്റെ കമന്റ് ഫേസ്ബുക്കില്‍.......
    വന്നു നോക്കിയപ്പോള്‍ കൗതുകമുള്ള തലക്കെട്ടോടെ ഒരു പോസ്റ്റ്!
    "ആനയെ തിന്നവന്റെ ആകാശനക്ഷത്രങ്ങള്‍"
    ഓര്‍മ്മകള്‍ എന്നെ വലിച്ച് കുറെ പിറകോട്ട് കൊണ്ടു പോയി.
    ഞാന്‍ എന്റെ മോന് ചോറുകൊടുക്കുന്നത്, ചോറുഉരുട്ടി അത് താറാവും കുഞ്ഞുങ്ങളും ആക്കി പാത്രത്തില്‍ വയ്ക്കും അല്ലങ്കില്‍ പാര്‍ക്കിങ്ങ് ലോട്ടിലെ കാറ്, മുയല്‍,വീട്, ഇങ്ങനെ ഓരോ ദിവസവും ഓരോന്ന്.
    ഇന്ന് എന്റെ മോന്‍ ഓര്‍ക്കുന്നുണ്ടാവുമൊ അന്നത്തെ വികൃതികള്‍?
    ഈ പോസ്റ്റ് വായിച്ചപ്പോള്‍ തോന്നുന്നു തിരക്കുകള്‍ക്കിടയിലെ ചിലനിമിഷം അവനും ഓര്‍ക്കുന്നുണ്ടാവുമെന്ന്
    മാനത്തുകണ്ണി മനോഹരമായിട്ടുണ്ട്!
    ബൂലോകത്തേയ്ക്ക് സ്വാഗതം!!

    ReplyDelete
  36. പ്രിയപ്പെട്ട സുഹൃത്തുക്കളെ ,,ബ്ലോഗില്‍ എന്റെ ആദ്യ രചനയെക്കുറിച്ച്‌ നടക്കുന്ന അഭിപ്രായപ്രകടങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട് , പ്രത്യേകിച്ച് അവകാശ വാദങ്ങള്‍ ഒന്നും കൂടാതെയാണ് ഞാനിത് വായനയ്ക്ക് വച്ചത് .ഓരോരുത്തരും എങ്ങനെ വായിച്ചു മനസിലാക്കി എന്നത് അവരവരുടെ കഴിവിനും ആസ്വാദന ക്ഷമതയ്ക്കും വിടുന്നു , അനുകൂലിച്ചും പ്രതിക്കൂലി ച്ചും ഉള്ള എല്ലാ അഭിപ്രായങ്ങള്‍ക്കും നന്ദി.
    ഫേസ് ബുക്ക്‌ അക്കൌണ്ട് ഇല്ലാത്തതിനാല്‍ അവിടെ നടക്കുന്ന ചര്‍ച്ചകള്‍ എനിക്ക് വായിക്കാന്‍ കഴിഞ്ഞിട്ടില്ല ,അവിടെയുള്ള സുഹൃത്തുക്കള്‍ക്കും നന്ദി .
    ബ്ലോഗില്‍ ഒരു തുടക്കക്കാരന്‍ എന്നനിലയില്‍ എനിക്ക് ലഭിച്ച ഈ സ്വീകരണത്തിനു കടപ്പാട് അറിയിക്കുന്നു .

    ReplyDelete
  37. ഉസ്മാന്ജി യുടെ മുകളിലെ കമന്റ് കണ്ടപ്പോഴാ സമാധാനമായത്...ആ സംഭവം മനസ്സിലാക്കാന്‍ വല്ലാത്ത സഹായമാണ് ഈ കമന്റ് കൊണ്ട് കിട്ടിയത്..ഇപ്പോള്‍ സംശയം, 'ആനയെ തിന്നവന്റെ ആകാശനക്ഷത്രങ്ങള്‍ ' ക്ക് കമന്റണോ അതോ ഉസ്മാന്ജി യുടെ കമന്റിനു കമന്റണോ എന്നാണു...എന്തായാലും രണ്ടും ക്ഷ പിടിച്ചു....അത്ര തന്നെ.....

    ReplyDelete
  38. നല്ല രസമുള്ള ഭാവനകള്‍..എഴുത്തിഷ്ടായി മാനത്ത്കണ്ണീ...

    ReplyDelete
  39. ഞാനിന്നലെ ഉറങ്ങാന്‍ പോയപ്പോ എന്റെ പട്ടി എന്നെ ഓടി വന്ന് വിളിച്ചു....
    അവിടെ അങ്ങ് പടിഞ്ഞാറ് കിഴക്കിന്റെ മൂലയായി വടക്കേപ്പുറത്തൊരു നക്ഷത്രം പതിനാറടിയന്തിരമാഘോഷിയ്ക്കാന്‍ ആത്മഹത്യ ചെയ്യാന്‍ നില്‍ക്കുന്നുണ്ട്....
    എന്നെ കൊല്ലാതെ വിടണം...
    ആ നക്ഷത്രത്തെ വായീ നോക്കരുത്...!!!!

    ഇതാണെന്റവസ്ഥിഷ്ടാ........

    ReplyDelete
  40. ഇഷ്ടപ്പെട്ടു ഒരു പാട്.

    ReplyDelete
  41. ഒരാള്‍ എഴുതുന്നത് വായിക്കുന്ന രണ്ടാമനു മനസ്സിലാകുന്നതിനുവേണ്ടി മൂന്നാലഞ്ചുപേര്‍ വിശദീകരിക്കുന്നത് ഏതു തരം സാഹിത്യശാഖയായിവരും..

    ReplyDelete
  42. ലക്ഷോപ ലക്ഷം വായനക്കാരുടെ സാഹിത്യാസ്വാദനത്തിലെ അളവുകോല്‍ ഇവിടെ മാനത്തുകണ്ണിയെ മനസിലാക്കാത്തവരുടെ ബുദ്ധിക്കു തുല്യമാക്കി വച്ചിരിക്കുന്നു എന്നാണോ പറഞ്ഞു വരുന്നത് .അവര്‍ക്ക് മനസിലാകാത്തത് ആര്‍ക്കും മനസിലാകില്ല എന്നാണോ ?

    ReplyDelete
  43. ഉണ്ണി വയര്‍ നിറയ്ക്കാന്‍ എല്ലാ അമ്മമാരും ഇങ്ങനെ ഒക്കെ ആണ്‌..അതിശയോക്തി നിറഞ്ഞ ജീവികളെ വരെ ഉണ്ടാക്കിക്കളയും അമ്മമാര്‍..എന്തെന്നാല്‍ അമ്മയ്ക്ക്‌ ഉണ്ണീടെ വയര്‍ നിറഞ്ഞാല്‍ മതി..എങ്കിലും കുഞ്ഞോട്ടു കിണ്ണത്തിലെ വെളിച്ചെണ്ണയും ഉപ്പും കുഴച്ച നല്ലരിച്ചോറ്‌ ഇല്ലായമയെ ക്കുറിച്ച്‌ പറയാതെ പറഞ്ഞു... പട്ടിയെ പേടിച്ച്‌ മാനത്തു കുടുങ്ങിയ അമ്പിളിമാമന്‍! വളരെ ഭംഗിയുള്ള കുഞ്ഞ്‌ ഭാവന! ഒപ്പം ആകാശത്ത്‌ നക്ഷത്രങ്ങള്‍ ആയി മാറിയ പ്രിയപ്പെട്ടവരുടെ വേര്‍പാടിലുള്ള നൊമ്പരവും ഓര്‍മ്മപ്പെടുത്തി..പ്രിയ രചയിതാവിനു അഭിനന്ദങ്ങള്‍...പരത്തിപ്പറയാതെ ഒതുക്കത്തില്‍ അടുക്കിപ്പെറുക്കി വെച കുഞ്ഞ്‌ കഥയ്ക്ക്‌!

    ReplyDelete
  44. ബൂലോകത്തേക്ക് സുസ്വാഗതം മാ-ണ്ണി
    പോസ്റ്റ് വായിച്ച് അന്തംവിട്ടിരുന്നുപോയതാ, കമന്‍‌റുകള് വായിച്ചപ്പൊ ഏകദേശം സംഭവം പുടികിട്ടി. നക്ഷത്രങ്ങളെ കുറിച്ച് പറഞ്ഞ്ത് പെട്ടെന്ന് മനസ്സിലായീട്ടാ, അതിനു മുകളില്‍ അമ്മ ഭക്ഷിക്കാന്‍ തന്ന ജീവികളുടെ സംഭവം കണ്ട് രമേശ്ജി പറഞ്ഞപോലെ വട്ടാവണുണ്ട്. ഉഗ്രന്‍ എന്നൊന്നും പറയാന്‍ തോന്നണില്ല, നല്ല പോസ്റ്റുകളുമായി വീണ്ടും കാണാം. ആശംസകള്‍!

    ReplyDelete
  45. “അച്ഛന്‍ പത്തു പെറ്റു..... അമ്മ അഞ്ചും“ എന്ന്വച്ചാല്‍?

    ReplyDelete
  46. മാനത്താം കണ്ണി കൊള്ളാട്ടോ :)

    ReplyDelete

പ്രിയവും അപ്രിയവും പറയാം ..അനോണികള്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കരുത്